---
title: "കല്യാശ്ശേരി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത മുസ്ലിം ലീഗ് സാരഥികൾക്ക് ദുബൈ കെഎംസിസി സ്വീകരണം നൽകി"
english_title: "Dubai KMCC welcomes Muslim League leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333919/dubai-kmcc-welcomes-muslim-league-leaders"
published_at: "2025-12-30T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953d65151f3b_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത മുസ്ലിം ലീഗ് സാരഥികൾക്ക് ദുബൈ കെഎംസിസി സ്വീകരണം നൽകി

> **Lead Summary:** **കല്യാശ്ശേരി: **ദുബൈ KMCC കല്യാശ്ശേരി മണ്ഡലം കമ്മിറ്റി മണ്സലത്തിൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് സാരഥികൾക്ക് സ്വീകരണം നൽകി.പിലാത്തറ ചുമട് താങ്ങി ഗോൾഡൻ ഗ്രെയ്ൻസ് ഹോട്ടലിൽ ചേർന്ന വമ്പിച്ച സ്വീകരണ സംഗമം KMCC മണ്ഥലം പ്രസിഡണ്ട് യു.കെ..ഫാറുഖിൻ്റെ അദ്യക്ഷതയിൽ കണ്ണൂർജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

## Article Content

**കല്യാശ്ശേരി: **ദുബൈ KMCC കല്യാശ്ശേരി മണ്ഡലം കമ്മിറ്റി മണ്സലത്തിൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് സാരഥികൾക്ക് സ്വീകരണം നൽകി.പിലാത്തറ ചുമട് താങ്ങി ഗോൾഡൻ ഗ്രെയ്ൻസ് ഹോട്ടലിൽ ചേർന്ന വമ്പിച്ച സ്വീകരണ സംഗമം KMCC മണ്ഥലം പ്രസിഡണ്ട് യു.കെ..ഫാറുഖിൻ്റെ അദ്യക്ഷതയിൽ കണ്ണൂർജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് അധ്യക്ഷൻ ജംഷീർ ആലക്കാട് മുൻ മാട്ടൂൽ പഞ്ചായത്ത്പ്രസിഡണ്ട് ഫാരിഷ ടീച്ചർ, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചാ ആംഗമായി തിരഞ്ഞടുത്തമണ്ടലം മുസ്ലിംലീഗ് പ്രസിഡണ്ട് എസ്.കെ.പി. സകരിയ സാഹിബ്, മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്ത നസീർ ബി. മാട്ടുൽമാടായി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ബി.സത്യഭാമ എന്നിവരെ അഡ്വ അബ്ദുൽ കരീം ചേലേരി ഷാളണിയിച്ചും, മെമൻ്റോ നൽകിയും സ്വീകരിച്ചു.

മറ്റുള്ള ജനപ്രതിനിധികളെ വിവിധസംഘടനാനേതാക്കൾ മെമൻ്റോ നൽകി ആദരിച്ചു.മുസ്ലിം ലീഗമണ്ടലം ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ സയീദ് കായിക്കാരൻ, പഞ്ചായത്ത് നേതാക്കളായ ഒ.ബശീർ , അഫീഫുള്ള കുഞ്ഞിമംഗലം, അഷ്റഫ് ഹാജിനരിക്കോട്, നജ്മുദ്ധീൻ പിലാത്തറ,കെ. പി. അബ്ദുള്ള ഹാജി,Kmcc മണ്ടലംനേതാക്കളായ നൂറുദീൻ മണ്ടൂർ, ഉസ്മാൻ പറമ്പത്ത് ഉവൈസ് ഓണപ്പറമ്പ ,ഹാരിസ് MT P, ഫായിസ് മാട്ടൂൽ, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333919/dubai-kmcc-welcomes-muslim-league-leaders)