---
title: "മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം; പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഇന്ന് ബാഫഖി സൗധത്തിൽ"
english_title: "Muslim Youth League Kannur district conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333822/muslim-youth-league-kannur-district-conference"
published_at: "2025-12-30T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953740548a6f_Untitled-2-web.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം; പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഇന്ന് ബാഫഖി സൗധത്തിൽ

> **Lead Summary:** **കണ്ണൂർ: **‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഇന്ന് നടക്കും.ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**കണ്ണൂർ: **‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ഇന്ന് നടക്കും.ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനവും ഔദ്യോഗിക പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടക്കും. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ-മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333822/muslim-youth-league-kannur-district-conference)