---
title: "ചുടല ചിതപ്പിലെ പൊയിലിൽ വെച്ച് അതിമാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "Three youths arrested with deadly drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333632/three-youths-arrested-with-deadly-drugs"
published_at: "2025-12-29T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695232fa1c13e_news-card.jpg"
keywords: []
---

# ചുടല ചിതപ്പിലെ പൊയിലിൽ വെച്ച് അതിമാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് :** ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചുടല, ചിതപ്പിലെ പൊയിൽ എന്ന സ്ഥലത്ത് വെച്ച് അതി മാരക മയക്കുമരുന്നായ MDMA യുമായി അഫ്രീദി , ജുനൈദ് . കെ , ആസിഫ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ് :** ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചുടല, ചിതപ്പിലെ പൊയിൽ എന്ന സ്ഥലത്ത് വെച്ച് അതി മാരക മയക്കുമരുന്നായ MDMA യുമായി അഫ്രീദി , ജുനൈദ് . കെ , ആസിഫ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.

അഫ്രിദിക്ക് എക്സൈസ് സർക്കിൾ ഓഫീസ് കണ്ണൂരിലും, എക്സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂർ പോലീസിലും മറ്റുമായി നിലവിൽ മയക്കുമരുന്ന് കേസുകൾ ഉണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അസീസ് എ, അഷറഫ് എംവി, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്. കെ, ഉല്ലാസ് ജോസ് , സിവിൽ എക്സൈസ് ഓഫീസ൪ വിജിത്ത്.ടി.വി,വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എ൦. പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333632/three-youths-arrested-with-deadly-drugs)