---
title: "മുസ്ലിംലീഗിനെതിരായ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ അബ്ദുൽ കരീം ചേലേരി "
english_title: "Abdul kareem cheleri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333528/abdul-kareem-cheleri"
published_at: "2025-12-28T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695142bab067a_1000210752.jpg"
keywords: []
---

# മുസ്ലിംലീഗിനെതിരായ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ അബ്ദുൽ കരീം ചേലേരി 

> **Lead Summary:** **കണ്ണൂർ:** മുസ്ലിം ലീഗ് വർഗീയ പ്രചരണംനടത്തി.മതപരമായുള്ള വേർതിരിവ് ഉണ്ടാക്കി ബിജെപി അടക്കമുള്ളവരുടെ വോട്ട്

## Article Content

**കണ്ണൂർ:** മുസ്ലിം ലീഗ് വർഗീയ പ്രചരണംനടത്തി.മതപരമായുള്ള വേർതിരിവ് ഉണ്ടാക്കി ബിജെപി അടക്കമുള്ളവരുടെ വോട്ട്

വാങ്ങി തീവ്രവാദ സംഘടനയുമായി സന്ധി ചെയ്തു എന്നു പറയുന്ന സിപിഎംജില്ലാ സെക്രട്ടറിയുടെ അബദ്ധജഡിലമായ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന്മ നസ്സിലാകുന്നില്ലെന്നും അദ്ദേഹം അതിന്ആധാരമായി പറഞ്ഞ കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ പോലും സിപിഎമ്മും ഇടതുപക്ഷവും ബിജെപിയുമായി ഡീൽ ചെയ്തതിൻ്റെ തെളിവുകൾ ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ വോട്ട് പാറ്റേൺ പരിശോധിച്ചാൽ മനസ്സിലാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിന് കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ വാർഡ് 19 ലെ കണക്ക് മാത്രം എടുത്തു പരിശോധിച്ചാൽ മതി.ബിജെപി ജയിച്ച ഈ വാർഡിൽ കേവലം 49 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന്റെ ആർ.ജെ.ഡി.സ്ഥാനാർത്ഥി നേടിയത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഇതിന് വ്യത്യസ്തമായുള്ള കണക്കാണ് അവിടെ ഉണ്ടായിട്ടുള്ളത്.ഇത്തവണ

മുസ്ലിംലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ പിടിച്ചെടുത്ത കെ.പി.മോഹനൻ എംഎൽഎയുടെ വീട് ഉൾക്കൊള്ളുന്ന വാർഡിൽ ബിജെപി വോട്ടുകൾ എൽഡിഎഫിലെ ആർജെഡി സ്ഥാനാർത്ഥിക്ക് മറിച്ചു കൊടുത്തതായി കാണാം.അവിടെയും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ബിജെപി യുടെവോട്ട്കണക്കുകൾ വ്യത്യസ്തമാണ്. കൃത്യമായും ബിജെപിക്ക് വോട്ട്കൊടുത്തും ബിജെപിയിൽ നിന്ന് വോട്ട് തിരിച്ചുവാങ്ങിയും യുഡിഎഫിനെ കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ പരാജയപ്പെടുത്താൻ എൽഡിഎഫ്ശ്രമിച്ചിട്ടുണ്ട്.

തീവ്രവാദ സംഘടനയുമായി മുസ്ലിംലീഗ് ധാരണയിൽ എത്തി എന്ന് പറയുന്ന സിപിഎം.ചിലപഞ്ചായത്തുകളുടെ കണക്കുകൾ പരിശോധിക്കണം.വളപട്ടണത്ത് എസ്ഡിപിഐ ജയിച്ച വാർഡിൽ എൽഡിഎഫിന് കിട്ടുന്നത്8വോട്ടാണ്. തൊട്ടടുത്ത പഞ്ചായത്തായ പാപ്പിനിശ്ശേരിയിൽ എസ്ഡിപിഐ വിജയിച്ച കാട്ടിലെപള്ളി വാർഡിൽ എൽഡിഎഫിന്റെ വോട്ട് 89 എണ്ണം ആണ് -മുഴപ്പിലങ്ങാട് പഞ്ചായത്തിൽ യുഡിഎഫിന്പരാജയപ്പെടുത്താൻ എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണ ആയിട്ടുണ്ടെന്ന് പരസ്യമായ രഹസ്യമാണ്. അവിടെപാച്ചാകരവാർഡിൽ എസ്ഡിപിഐ 510 വോട്ട്നേടിവിജയിച്ചപ്പോൾ യുഡിഎഫ് 490വോട്ടുകൾ നേടി. എന്നാൽ എൽഡിഎഫിന് കിട്ടിയത് കേവലം 62 വോട്ട് മാത്രമാണ്.ഇരിട്ടിനഗരസഭയിലെനരിയമ്പാറഡിവിഷനിൽഎസ്ഡിപിഐ 427 വോട്ട് വാങ്ങി വിജയിച്ചപ്പോൾ യുഡിഎഫ് 420 വോട്ടുമായി തൊട്ടുപിന്നിലെത്തി. അവിടെഎൽഡിഎഫ്48 നേടി. വെൽഫെയർ പാർട്ടിയേക്കാൾ പിറകിലാണ്.ഇതൊക്കെ മനസ്സിലാക്കുന്നത് ജില്ലയിലെ പല പഞ്ചായത്തുകളിലും തീവ്രവാദ സംഘടനകളുമായും മറ്റും സിപിഎം പല സ്ഥലത്തും സന്ധിചെയ്തു മത്സരിച്ചതിന് ശേഷം, മുസ്ലിം ലീഗ് പലസ്ഥലത്തും ബിജെപിയുമായും തീവ്രവാദസംഘടന കളുമായും സന്ധി ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ്. 

കൊളച്ചേരിയിൽ സിപിഎമ്മും, ബിജെപിയും,എസ്ഡിപിഐയും , ജമാഅത്തെഇസ്ലാമിയും, ചില മത സംഘടനകളുടെ അവാന്തര വിഭാഗങ്ങളും ഒത്തു ചേർത്താണ് മത്സരിച്ചത്. മൊബൈൽ ഫോൺ ചിഹ്നത്തിൽ മത്സരിച്ചസ്ഥാനാർത്ഥികൾക്ക് മതിലിലുംമറ്റുംപതിക്കുന്നതിന് മൊബൈൽ ഫോൺ ചിഹ്നത്തിന്റെ സ്റ്റിക്കറും പോസ്റ്ററുകളും അടിച്ചു കൊടുത്തത് പോലും എൽഡിഎഫിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലാണ്.

മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്വന്തംവാർഡിൽസിപിഎമ്മിന്റെസ്ഥാനാർത്ഥിതോൽക്കുകയുംമുസ്ലിംലീഗിൻറെ സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തതിലൂള്ള നിരാശയും അതോടൊപ്പം തന്നെ കഴിഞ്ഞദിവസം നടന്ന ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പാർട്ടി മെമ്പറുടെ വോട്ട് അസാധുവായതിനെ തുടർന്നും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ദൈവത്തിൻറെ കയ്യൊപ്പോടു കൂടിനറുക്കെടുപ്പിലൂടെയുഡിഎഫ്സ്ഥാനാർത്ഥിവിജയിച്ചതിലുള്ള വേവലാധിയും. ഒപ്പം 40 വർഷത്തിലധികമായി കൈപ്പിടിയിൽ ഒതുക്കിവെച്ചിരുന്ന തന്റെ സ്വന്തം വീട് ഉൾക്കൊള്ളുന്ന മുണ്ടേരിപഞ്ചായത്തുംഅദ്ദേഹത്തിൻറെനാടിന് തൊട്ടടുത്തുള്ള നാറാത്ത് പഞ്ചായത്തിൽ 15 വർഷത്തിനുശേഷം യുഡിഎഫ് ഭരണം പിടിച്ചതിലും , അദ്ദേഹം ഭീഷണി പ്രസംഗം നടത്തിയ കുന്നോത്ത്പറമ്പ്പഞ്ചായത്തിൽമുസ്ലിംലീഗുകാരി പ്രസിഡണ്ട്ആയതിലുമുള്ള ജാള്യതയും മറച്ചു പിടിക്കാനാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇങ്ങനെ അബദ്ധജഡിലമായ പ്രസ്താവനകളുമായി മുന്നോട്ടുവരുന്നത്.വരുംകാലങ്ങളിൽ കണ്ണൂർ ജില്ലയിൽ ഉണ്ടാവുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയായാണ് മുസ്ലിം ലീഗ് ഈതെരഞ്ഞെടുപ്പ് ഫലത്തെകാണുന്നതെന്ന്നേതാക്കൾ പറഞ്ഞു.

മുസ്ലിംലീഗ് പ്രവർത്തകരെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ല എന്നുള്ള സിപിഎംജില്ലാസെക്രട്ടറിയുടെപ്രസ്താവന ഞങ്ങൾ രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളൂവെന്ന് നേതാക്കൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ളമറുപടിയായിപറഞ്ഞു.ആക്രമവുംകയ്യൂക്കുംബോംബ് രാഷ്ട്രീയവുംകൊണ്ട് എന്തുംനേടിയെടുക്കാംഎന്നുള്ളമോഹവുമായിനടക്കുന്നവരാണ്സിപിഎം.

കണ്ണൂർജില്ലയിൽമുസ്ലിംലീഗിന്റെചുണക്കുട്ടികളായ അരിയിൽഷുക്കൂറിനെയും,പട്ടുവത്തെ അൻവറിനെയും, പുല്ലക്കരയിലെമൻസൂറിനേയും,എടക്കാട്ട്ഷാദുലിയെയുംപോലുള്ള വരെ കൊന്നുതള്ളിയ ഒരു പാർട്ടിയാണ് സിപിഎം. ഞങ്ങളുടെ പ്രവർത്തകരെ കൊന്നത് കൊണ്ട് അരിയിലും പട്ടുവത്തും മൻസൂറിന്റെ നാട്ടിലും എടക്കാടും മുസ്ലിംലീഗിന് ഒരു ശക്തി ക്ഷയവും സംഭവിച്ചിട്ടില്ല. മറിച്ച് പാർട്ടിഅവിടെശക്തിപ്പെടുകയാണ്ഉണ്ടായത് .മുസ്ലിംലീഗിന്റെചുണക്കുട്ടികൾ അവരുടെ കഴിവ്പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിച്ചതിന്റെഫലമാണ്ജില്ലയിലെലീഗിനുണ്ടായ അഭൂതപൂർവ്വമായവിജയം. ഭീഷണിപ്പെടുത്തിപ്രവർത്തകരെയുംനേതാക്കളെയുംപിന്തിരിപ്പിക്കാം എന്നുള്ള വ്യാമോഹം സിപിഎംജില്ലാസെക്രട്ടറിയുടെസ്വപ്നം മാത്രമാണ്. കണ്ണൂർ ജില്ലയിൽസിപിഎമ്മുമായി ഏറ്റുമുട്ടിക്കൊണ്ട്തന്നെയാണ് മുസ്ലിം ലീഗ് വളർന്നത് . രാഷ്ട്രീയപരമായ നിലനിൽപ്പിനുവേണ്ടി മുസ്ലിം ലീഗ് പ്രവർത്തകർ സിപിഎമ്മിന്റെവെല്ലുവിളിക്ക്മുന്നിൽമുട്ടുമടക്കില്ലെന്നും നേതാക്കൾ കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333528/abdul-kareem-cheleri)