---
title: "സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനം: ശതാബ്ദി യാത്ര ഇന്ന് കണ്ണൂരിൽ"
english_title: "Samastha sammelanam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333327/samastha-sammelanam"
published_at: "2025-12-27T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f8016b3255_1000207498.jpg"
keywords: []
---

# സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനം: ശതാബ്ദി യാത്ര ഇന്ന് കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് മുന്നോടിയായി സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി യാത്ര ഇന്ന് (ശനിയാഴ്ച) കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയയിൽ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് മുന്നോടിയായി സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി യാത്ര ഇന്ന് (ശനിയാഴ്ച) കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയയിൽ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

യാത്രയുടെ ഷെഡ്യൂൾ:

• സ്വീകരണം: രാവിലെ 11:30-ന് മഖാം സിയാറത്തിന് ശേഷം പെരിങ്ങത്തൂർ പാലത്തിന് സമീപം വെച്ച് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കൾ യാത്രയെ സ്വീകരിക്കും.

• റോഡ് ഷോ: വൈകുന്നേരം 4 മണിക്ക് വാരത്തുനിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥ കണ്ണൂർ ജവാഹർ സ്റ്റേഡിയം പരിസരത്ത് എത്തിച്ചേരും.

• പൊതുസമ്മേളനം: വൈകുന്നേരം 4:30-ന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ബഹു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖജാൻജിയുമായ പി.പി. ഉമർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സമസ്തയുടെ കേന്ദ്ര-ജില്ലാ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ വിളംബരമായി മാറുന്ന യാത്രയെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് ജില്ലയിൽ പൂർത്തിയായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333327/samastha-sammelanam)