---
title: "ആന്തൂർ നഗരസഭ ചെയർപേഴ്‌സണായി വി. സതീദേവി അധികാരമേറ്റു"
english_title: "Sathi_devi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333176/sathi_devi"
published_at: "2025-12-26T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e40501f99e_Screenshot_2025-12-26-13-27-01-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആന്തൂർ നഗരസഭ ചെയർപേഴ്‌സണായി വി. സതീദേവി അധികാരമേറ്റു

> **Lead Summary:** ആന്തൂർ: ആന്തൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി എൽ.ഡി.എഫിലെ വി. സതീദേവി തിരഞ്ഞെടുക്കപ്പെട്ടു.. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർപേഴ്‌സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീദേവി, ഇത്തവണ നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.

## Article Content

ആന്തൂർ: ആന്തൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി എൽ.ഡി.എഫിലെ വി. സതീദേവി തിരഞ്ഞെടുക്കപ്പെട്ടു.. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർപേഴ്‌സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീദേവി, ഇത്തവണ നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.

നഗരസഭയിലെ 27-ാം വാർഡായ വേണിയിൽ നിന്നാണ് സതീദേവി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭരണപരിചയം നഗരസഭയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരില്ലാതെയാണ് സതീദേവി തിരഞ്ഞെടുക്കപ്പെട്ടത്.

നഗരസഭയുടെ വികസന തുടർച്ചയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് അധികാരമേറ്റ ശേഷം അവർ പറഞ്ഞു. വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തതോടെ ആന്തൂർ നഗരസഭയുടെ പുതിയ ഭരണകാലയളവിന് തുടക്കമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333176/sathi_devi)