---
title: "വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി"
english_title: "ambulance driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33314/ambulance-driver"
published_at: "2022-03-22T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239e1bb9a9a2_IMG-20220322-WA0062.jpg"
keywords: []
---

# വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി

> **Lead Summary:** **തളിപ്പറമ്പ്: **വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി. ഇന്നലെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയ ചൊറുക്കളയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിന്റെ ഭാര്യ ഷാഹിനയുടെ കയ്യില്‍ നിന്നും പണം നഷ്ടമായത്.

## Article Content

**തളിപ്പറമ്പ്: **വീണുകിട്ടിയ 1,00,400 രൂപ തിരിച്ചുനല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി. ഇന്നലെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയ ചൊറുക്കളയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മണ്ണന്‍ സുബൈറിന്റെ ഭാര്യ ഷാഹിനയുടെ കയ്യില്‍ നിന്നും പണം നഷ്ടമായത്.

ഷാഹിനയും അനുജത്തി ഷിഫാനത്തും ഉച്ചക്ക് ഒരുമണിയോടെയാണ് ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ കാണാന്‍ എത്തിയത്. തിരിച്ചുപോകുന്നതിനിടയിലാണ് കവറിലിട്ട പണം വീണുപോയത്.

ആശുപത്രി കോമ്പൗണ്ടില്‍വെച്ച് ഇത് കിട്ടിയ ആംബുലന്‍സ് ഡ്രൈവര്‍പാച്ചേനിയിലെ കീര്‍ത്തല്‍ ഇത് ആശുപത്രി അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. പണം അന്വേഷിച്ചെത്തിയ സഹോദരന്‍ ഷുഹൈബിന് ആശുപത്രി ഭരണസമിതി പ്രസിഡന്റ് ടി.ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ തുക കൈമാറി. സത്യസന്ധത തെളിയിച്ച കീര്‍ത്തലിനെ ആശുപത്രി ജീവനക്കാരും ഭരണസമിതിയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33314/ambulance-driver)