---
title: "മാട്ടൂൽ പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റായി ബി നസീറിനെയും വൈസ് പ്രസിഡൻ്റായി ഫായിസ ടീച്ചറെയും തീരുമാനിച്ചു"
english_title: "Mattul Panchayat Administrative Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333062/mattul-panchayat-administrative-committee"
published_at: "2025-12-25T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d3e340331d_Untitled-2-web.jpg"
keywords: []
---

# മാട്ടൂൽ പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റായി ബി നസീറിനെയും വൈസ് പ്രസിഡൻ്റായി ഫായിസ ടീച്ചറെയും തീരുമാനിച്ചു

> **Lead Summary:** **മാട്ടൂൽ; **പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റായി ബി നസീറിനെയും വൈസ് പ്രസിഡൻ്റായി ഫായിസ ടീച്ചറെയും തീരുമാനിച്ചു. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.പത്താം വാർഡിൽ നിന്നാണ് ബി നസീർ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡിൽ നിന്നാണ് ഫായിസ് ടീച്ചർ വിജയിച്ചത്.

## Article Content

**മാട്ടൂൽ; **പഞ്ചായത്ത് ഭരണസമിതി പ്രസിഡൻ്റായി ബി നസീറിനെയും വൈസ് പ്രസിഡൻ്റായി ഫായിസ ടീച്ചറെയും തീരുമാനിച്ചു. മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.പത്താം വാർഡിൽ നിന്നാണ് ബി നസീർ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡിൽ നിന്നാണ് ഫായിസ് ടീച്ചർ വിജയിച്ചത്.

നസീർ നിലവിൽ മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ്.ഫായിസ ടീച്ചർകല്യാശ്ശേരി മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ടായിരുന്നു.

യോഗത്തിൽ ബി. നസീർ , ഗഫൂർ മാട്ടൂൽ, വി പി കെ അബ്ദുൽസലാം, വി പി കെ അബ്ദുറഹ്മാൻ, വി വി മുഹമ്മദ് കുഞ്ഞി .യു കെ മുസ്തഫ, കെ പി അബ്ദുൽ നാസർ, പി വി സക്കരിയ , എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333062/mattul-panchayat-administrative-committee)