---
title: "ഗാർഹിക പീഡന പരാതി:മലപ്പട്ടം സ്വദേശിക്കെതിരെ കേസ്"
english_title: "Domestic violence complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33306/domestic-violence-complaint"
published_at: "2022-03-22T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239db5409a00_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഗാർഹിക പീഡന പരാതി:മലപ്പട്ടം സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ :** വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**മയ്യിൽ :** വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

പാതിരിയാട് മൈലുള്ളിയിലെ 22 കാരിയുടെ പരാതിയിലാണ് ഭർത്താവ് മലപ്പട്ടം ചൂളിയാട് സ്വദേശി നവാസ് ,സഹോദരൻ നിയാസ്, നബീസ എന്നിവർക്കെതിരെ കേസെടുത്തത്.2019-ൽ ആയിരുന്നു യുവതിയുടെ വിവാഹം. പിന്നീട് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33306/domestic-violence-complaint)