---
title: "ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ആരോപണം: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA"
english_title: "Complaint "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333002/complaint"
published_at: "2025-12-25T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ceda46182b_1000178884.jpg"
keywords: []
---

# ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ആരോപണം: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA

> **Lead Summary:** തളിപ്പറമ്പ: ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ചോദ്യം ചെയ്തതിന് പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA. ഫേസ്ബുക്കിൽ പോസ്റ്റിട്ടായിരുന്നു പി ആർ സനീഷ് അഴിമതി ചൂണ്ടിക്കാട്ടിയത്.

## Article Content

തളിപ്പറമ്പ: ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി ചോദ്യം ചെയ്തതിന് പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA. ഫേസ്ബുക്കിൽ പോസ്റ്റിട്ടായിരുന്നു പി ആർ സനീഷ് അഴിമതി ചൂണ്ടിക്കാട്ടിയത്.

ആന്തൂർ മുൻസിപ്പാലിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഘടിപ്പിച്ചതിലാണ് അഴിമതി നടന്നിട്ടുള്ളതെന്നാണ് ആരോപണം. എംഎൽഎ ഗോവിന്ദൻ മാസ്റ്റർ കൊണ്ടുവന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ ചെലവ് 25 ലക്ഷമാണ് അടങ്കൽ തുക നൽകിയിട്ടുള്ളത്. എന്നാൽ ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പി.ആർ സനീഷ് തൻ്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ എംഎൽഎ തളിപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333002/complaint)