---
title: "'ക്രിസ്തുമസ് നൽകുന്നത് സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം : ആശംസ നേർന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ"
english_title: "X mas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332941/x-mas"
published_at: "2025-12-25T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cb46f78e9a_1000201754.jpg"
keywords: []
---

# 'ക്രിസ്തുമസ് നൽകുന്നത് സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം : ആശംസ നേർന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** **കണ്ണൂർ :**ക്രിസ്മസ് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ . സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു. ഏവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു. സമാധാനത്തിൻ്റെയും സഹനത്തിൻ്റെയും ദൂതുമായാണ് ക്രിസ്തുവിൻ്റെ തിരുപ്പിറവി നാം ആഘോഷിക്കുന്നത്. ലോകമാകെ പ്രത്യാശയോടെയാണ് ഓരോ ക്രിസ്തുമസിനെയും നോക്കികാണുന്നത്. സ്‌നേഹവും സമധാനവും പരസ്പരം കൈമാറണമെന്ന ഓർമപ്പെടുത്തലാണ് ക്രിസ്തുമസ്. ആ ദൗത്യം ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ ആഘോഷവേള മാറട്ടെ എന്നദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

## Article Content

**കണ്ണൂർ :**ക്രിസ്മസ് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ . സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു. ഏവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു. സമാധാനത്തിൻ്റെയും സഹനത്തിൻ്റെയും ദൂതുമായാണ് ക്രിസ്തുവിൻ്റെ തിരുപ്പിറവി നാം ആഘോഷിക്കുന്നത്. ലോകമാകെ പ്രത്യാശയോടെയാണ് ഓരോ ക്രിസ്തുമസിനെയും നോക്കികാണുന്നത്. സ്‌നേഹവും സമധാനവും പരസ്പരം കൈമാറണമെന്ന ഓർമപ്പെടുത്തലാണ് ക്രിസ്തുമസ്. ആ ദൗത്യം ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള അവസരമായി ഈ ആഘോഷവേള മാറട്ടെ എന്നദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെങ്കിലും, ഈ വേളയെപ്പോലും വെറുപ്പ് പടർത്താനുള്ള ആയുധമാക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ലാഭം മാത്രം ലക്ഷ്യമിട്ട് ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെയും അരമനകളെയും സമീപിച്ചവർ ഇന്ന് ക്രിസ്മസ് ആഘോഷങ്ങളെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കരോൾ സംഘങ്ങളെ ആക്രമിച്ചും ക്രിസ്മസ് ആഘോഷങ്ങൾക്ക് തടസ്സം സൃഷ്ടിച്ചും സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ വിശ്വാസികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.

മനുഷ്യരെ ഭേദചിന്തകളില്ലാതെ ചേർത്തുനിർത്തുന്ന ആഘോഷമാണ് ക്രിസ്മസ്. സ്നേഹവും സമാധാനവും പരസ്പരം കൈമാറുന്നതോടൊപ്പം, ഇത്തരം വർഗീയ പ്രചരണങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കരുത്ത് ഈ ആഘോഷവേളയിൽ നിന്ന് ആർജ്ജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യത്വം മുറുകെ പിടിച്ചും സഹോദര്യം കാത്തുസൂക്ഷിച്ചും ഏവർക്കും സന്തോഷം നിറഞ്ഞ ക്രിസ്മസ് അദ്ദേഹം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332941/x-mas)