---
title: "പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശി മരിച്ച നിലയിൽ"
english_title: "Santhosh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332915/santhosh"
published_at: "2025-12-24T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c199d4a522_1000201066.jpg"
keywords: []
---

# പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശി മരിച്ച നിലയിൽ

> **Lead Summary:** ധർമ്മശാല :പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടത്.

## Article Content

ധർമ്മശാല :പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടത്.

23 ന് രാത്രി 9.30 നാണ് ഇയാള്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്.

പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ശ്രീധരന്‍, പരേതരായ മോഹനന്‍, മനോഹരന്‍.തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332915/santhosh)