---
title: "തളിപ്പറമ്പിൽ ബസ് സ്കൂട്ടറിലിടിച്ച് യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "Case filed against bus driver in Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332902/case-filed-against-bus-driver-in-taliparamb"
published_at: "2025-12-24T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bf3801b5af_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ബസ് സ്കൂട്ടറിലിടിച്ച് യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബസ് സ്കൂട്ടറിലിടിച്ച് യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്.ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. നരിക്കോട് ഫാത്തിമാസിൽ ഫാത്തിമത്തുൽ സുഹറ യും മറ്റൊരാളും സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിൽ കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന KL 13 AR 5355 നമ്പർ ഹിൽ പാലസ് എന്ന ബസ് ഇടിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബസ് സ്കൂട്ടറിലിടിച്ച് യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്.ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. നരിക്കോട് ഫാത്തിമാസിൽ ഫാത്തിമത്തുൽ സുഹറ യും മറ്റൊരാളും സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിൽ കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന KL 13 AR 5355 നമ്പർ ഹിൽ പാലസ് എന്ന ബസ് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് സുഹറക്ക് ഗുരുതര പരിക്ക് പറ്റി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുള്ളയാൾക്ക് നിസ്സാര പരിക്ക് പറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332902/case-filed-against-bus-driver-in-taliparamb)