---
title: "ആശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "Case filed against private bus driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332871/case-filed-against-private-bus-driver"
published_at: "2025-12-24T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bbabfde022_acci.jfif"
keywords: []
---

# ആശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **ആശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ എം.എ അനിഷിൻ്റെ പരാതിയിലാണ് കെ എൽ. 59.എഫ്. 5656 നമ്പർ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ആശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ എം.എ അനിഷിൻ്റെ പരാതിയിലാണ് കെ എൽ. 59.എഫ്. 5656 നമ്പർ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്.

ഈ മാസം 15 ന് രാവിലെ 7.30 മണിക്കാണ് സംഭവം കണ്ണൂർ പാമ്പൻ മാധവൻ റോഡിൽ കണ്ണൂർ നഴ്സിംഗ് ഹോം സമീപത്തെ ട്രാൻ സ്ഫോർമറിന് ഇടിച്ചാണ് അപകടം വരുത്തിയത്. സംഭവത്തിൽ 40,585 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332871/case-filed-against-private-bus-driver)