---
title: "ടാങ്കർ ലോറിയിൽകക്കൂസ് മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നതിനിടെ രണ്ടു പേരെ പിടികൂടി"
english_title: "Police arrest two people while transporting toilet waste in a tanker truck and dumping it in a public place"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332869/police-arrest-two-people-while-transporting-toilet-waste-in-a-tanker-truck-and-dumping-it-in-a-public-place"
published_at: "2025-12-24T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bba6bc8732_images.jfif"
keywords: []
---

# ടാങ്കർ ലോറിയിൽകക്കൂസ് മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നതിനിടെ രണ്ടു പേരെ പിടികൂടി

> **Lead Summary:** **വളപട്ടണം : **ടാങ്കർ ലോറിയിൽകക്കൂസ് മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം സ്വദേശി പി. മുഹമ്മദ് ഷിബിലി , തമിഴ്നാട് വില്ലുപുരം തെസ്നി റുവള്ളൂർ സ്വദേശി കെ.സുരേന്തിരൻ എന്നിവരെയാണ് എസ്. ഐ. വി.വി.രാഗേഷും സംഘവും പിടികൂടിയത്.

## Article Content

**വളപട്ടണം : **ടാങ്കർ ലോറിയിൽകക്കൂസ് മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം സ്വദേശി പി. മുഹമ്മദ് ഷിബിലി , തമിഴ്നാട് വില്ലുപുരം തെസ്നി റുവള്ളൂർ സ്വദേശി കെ.സുരേന്തിരൻ എന്നിവരെയാണ് എസ്. ഐ. വി.വി.രാഗേഷും സംഘവും പിടികൂടിയത്.

പോലീസ് പട്രോളിംഗിനിടെപാപ്പിനിശേരി യിലെ ബലിയ പട്ടം ടൈൽസ് സ്ഥാപനത്തിന് സമീപം ദേശീയ പാതയിലെകൾ വർട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. കക്കൂസ് മാലിന്യം കടത്തി കൊണ്ടുവന്ന കെ എൽ. 42.എച്ച്. 2902 നമ്പർ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332869/police-arrest-two-people-while-transporting-toilet-waste-in-a-tanker-truck-and-dumping-it-in-a-public-place)