---
title: "അമ്മയ്ക്കും അനിയനും പിന്നാലെ ഋഗ്വേദും മടങ്ങി, എടയന്നൂരിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാളും മരിച്ചു"
english_title: "accident in Edayannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332792/accident-in-edayannur"
published_at: "2025-12-24T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b87d08aacd_Untitled-2-web.jpg"
keywords: []
---

# അമ്മയ്ക്കും അനിയനും പിന്നാലെ ഋഗ്വേദും മടങ്ങി, എടയന്നൂരിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാളും മരിച്ചു

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഋഗ്വേദ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം. കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. അമ്മ നെല്ലൂന്നി സ്വദേശിയായ നിവേദിത രഘുനാഥ് , മകൻ സാത്വിക് എന്നിവർ ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു.

## Article Content

കണ്ണൂർ: മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഋഗ്വേദ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം. കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. അമ്മ നെല്ലൂന്നി സ്വദേശിയായ നിവേദിത രഘുനാഥ് , മകൻ സാത്വിക് എന്നിവർ ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു.

അമ്മയും രണ്ടു മക്കളും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം.


ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ്​​ അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്.

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. കുഞ്ഞമ്പുവിന്‍റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭർത്താവ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332792/accident-in-edayannur)