---
title: "SIR കരട് പട്ടികയായി. ഒഴിവായവർക്ക് എന്ത് ചെയ്യാം.?"
english_title: "SIR"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332782/sir"
published_at: "2025-12-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b82c711e09_Untitled-2-web.jpg"
keywords: []
---

# SIR കരട് പട്ടികയായി. ഒഴിവായവർക്ക് എന്ത് ചെയ്യാം.?

> **Lead Summary:** **തിരുവനന്തപുരം:**വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി തെരഞ്ഞെ ടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്ന് 24,08,503 പേർ പുറത്ത്. എസ്ഐആർ നടപടി ആരംഭിക്കുംമുമ്പ് ഒക്ടോബറിൽ 2,78,50,855 വോട്ടർമാരാണുണ്ടാ യിരുന്നത്. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ കരട് പട്ടികയിലുള്ളത് 2,54,42,352 പേർ. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീക ളും 280 ട്രാൻസ്ജെൻഡർമാരും ഇതിലുൾപ്പെടുന്നു. 5,030 പുതിയ ബൂത്ത് ഉൾപ്പെടെ ആകെ 30,498 ബൂത്തിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽത്തന്നെ 19.32 ലക്ഷ ത്തോളം പേർ വോട്ടവകാശം ഉറ പ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ടിവരും. പുറത്തായവർ വോട്ടവകാശം പുനഃസ്ഥാപിക്കാൻ പുതിയ വോട്ടർമാരെപ്പോലെ ഫോം ആറിൽ അപേക്ഷിക്കണം.

## Article Content

**തിരുവനന്തപുരം:**വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി തെരഞ്ഞെ ടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്ന് 24,08,503 പേർ പുറത്ത്. എസ്ഐആർ നടപടി ആരംഭിക്കുംമുമ്പ് ഒക്ടോബറിൽ 2,78,50,855 വോട്ടർമാരാണുണ്ടാ യിരുന്നത്. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ കരട് പട്ടികയിലുള്ളത് 2,54,42,352 പേർ. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീക ളും 280 ട്രാൻസ്ജെൻഡർമാരും ഇതിലുൾപ്പെടുന്നു. 5,030 പുതിയ ബൂത്ത് ഉൾപ്പെടെ ആകെ 30,498 ബൂത്തിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽത്തന്നെ 19.32 ലക്ഷ ത്തോളം പേർ വോട്ടവകാശം ഉറ പ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ടിവരും. പുറത്തായവർ വോട്ടവകാശം പുനഃസ്ഥാപിക്കാൻ പുതിയ വോട്ടർമാരെപ്പോലെ ഫോം ആറിൽ അപേക്ഷിക്കണം.

കണ്ടെത്താനാകാത്തവർ' ചെയ്യേണ്ടത്

> തിരുവനന്തപുരം:"കണ്ടെത്താനാകാത്തവരായി' കരടിന് പുറത്തുള്ള 24 ലക്ഷം പേർക്ക് എസ്ഐആറിൻ്റെ ഭാ ഗമാകണമെങ്കിൽ പുതുതായി പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ ഫോം ''ആറി''ൽ നൽ കുന്നതിനൊപ്പം ഡിക്ലറേഷൻ ഫോമും നൽകണം. നിലവിലെ 2024ലെ പട്ടിക സംബന്ധിച്ച അവ എന്യൂമറേഷൻ ഫോം മാതൃകയി ലാണ് ഡിക്ലറേഷൻ ഫോം. ഇവർക്ക് ഹിയറിങ് ഉണ്ടാകില്ല. ഇതി നുപുറമേ പുതുതായി വോട്ടുകൂ ട്ടിച്ചേർക്കുന്നവർക്കും ഇതേ മാതൃകയിൽ അപേക്ഷിക്കാം. എല്ലാ ഫോമുകളും ഓൺലൈ നിലും ബിഎൽഒമാരുടെ കൈയിലും ലഭ്യമാണ്.

കാശവാദവും എതിർപ്പും ജനുവരി 22 വരെ അറിയിക്കാം. ഫെബ്രു വരി 14 വരെയാണ് നോട്ടീസ് ഘട്ടം. പരാതി പരിഹരിച്ച് ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332782/sir)