---
title: "എടയന്നൂരിൽ കാറിടിച്ച് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകനും മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332747/car-accident"
published_at: "2025-12-24T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b66dae2098_acci.jfif"
keywords: []
---

# എടയന്നൂരിൽ കാറിടിച്ച് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകനും മരിച്ചു

> **Lead Summary:** **ചാലോട് : **ചാലോട് - മട്ടന്നൂർ റോഡിലെ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയും മകനും അതിദാരുണമായി മരിച്ചു. ഇവരുടെമറ്റൊരു മകൻ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും

## Article Content

**ചാലോട് : **ചാലോട് - മട്ടന്നൂർ റോഡിലെ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയും മകനും അതിദാരുണമായി മരിച്ചു. ഇവരുടെമറ്റൊരു മകൻ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും

നെല്ലുന്നി ലോട്ടസ് ഗാർഡനിൽ താമസക്കാരിയുമായ നിവേദിത രഘുനാഥൻ(45) മകൻ സ്വാതിക് (9) എന്നിവരാണ് ദാരുണമായി മരിച്ചത്. മറ്റൊരു മകൻ ഋത്വിക്കിന് (11) ഗുരുതര പരിക്കുണ്ട്. കുട്ടി അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കാണ് അപകടം. കുറ്റ്യാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരെ എതിർ വശത്തു നിന്നും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിൽ വെച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഓടികൂടിയെത്തിയനാട്ടുകാരും പൊലിസും ചേർന്നാണ് മൂന്നുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിട്ടുണ്ട്. നിയന്ത്രണം വിട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞു.

ഖത്തറിൽ ജോലി ചെയ്യുന്ന കെ രഘുനാഥനാണ്. ഭർത്താവ്. ബംഗ്ളൂരിൽ പഠിക്കുന്ന വൈഷ്ണവാണ് മറ്റൊരു മകൻ കവിണിശ്ശേരി കുഞ്ഞമ്പു നായർ, കെ. കമല - ദമ്പതികളുടെ മകളാണ് നിവേദിത 'സഹോദരി ഗൗരി ഗംഗാധരൻ.പോസ്റ്റ് മോർട്ടത്തിനു ശേഷം നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദർശനത്തിനു ശേഷംബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ന് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332747/car-accident)