---
title: "പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു"
english_title: "Vegetable kits were distributed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332536/vegetable-kits-were-distributed"
published_at: "2025-12-23T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a1338936b7_news-card.jpg"
keywords: []
---

# പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **പത്ത് സെന്റ് സ്ഥലത്ത് പോഷകത്തോട്ടംഒരുക്കുന്നതിനുള്ള എണ്ണൂറ് രൂപയുടെ സബ്ബ് സിഡി കിറ്റാണ് മുന്നൂറ് രൂപക്ക് വിതരണം ചെയ്തത്. ഹൈബ്രിഡ് പച്ചക്കറി തൈകൾ, സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ ,സമ്പുഷ്ടകരിച്ച വെർമി കമ്പോസ്റ്റ് , സമ്പൂർണ സൂക്ഷമ മൂലക മിശ്രിതം, ഫിഷ് അമിനോ ആസിഡ്, ഡോളോമൈറ്റ്, കുമ്മായം എന്നിവ അടങ്ങിയതാണ് കിറ്റ്.

## Article Content

**തളിപ്പറമ്പ: **പത്ത് സെന്റ് സ്ഥലത്ത് പോഷകത്തോട്ടംഒരുക്കുന്നതിനുള്ള എണ്ണൂറ് രൂപയുടെ സബ്ബ് സിഡി കിറ്റാണ് മുന്നൂറ് രൂപക്ക് വിതരണം ചെയ്തത്. ഹൈബ്രിഡ് പച്ചക്കറി തൈകൾ, സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ ,സമ്പുഷ്ടകരിച്ച വെർമി കമ്പോസ്റ്റ് , സമ്പൂർണ സൂക്ഷമ മൂലക മിശ്രിതം, ഫിഷ് അമിനോ ആസിഡ്, ഡോളോമൈറ്റ്, കുമ്മായം എന്നിവ അടങ്ങിയതാണ് കിറ്റ്.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരയ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർ ടി വി സിന്ധു എന്നിവർ പ്രസംഗിച്ചു.

കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വഗതവും കൃഷി അസിസ്റ്റൻറ് മനോജ്കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332536/vegetable-kits-were-distributed)