---
title: "തളിപ്പറമ്പ് നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു"
english_title: "Taliparamba Municipal Council members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332308/taliparamba-municipal-council-members"
published_at: "2025-12-21T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947e70744dbc_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം സി.പി.എമ്മിലെ പുല്ലായിക്കൊടി ചന്ദ്രന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം സി.പി.എമ്മിലെ പുല്ലായിക്കൊടി ചന്ദ്രന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് ഒന്നാം വാര്‍ഡായ കുപ്പം മുതല്‍ 35-ാം വാര്‍ഡായ ചാലത്തൂരില്‍ നിന്നുവരെയുള്ള അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ അള്ളാംകുളം മഹമ്മൂദ്, മുര്‍ഷിത കൊങ്ങായി എന്നിവരുള്‍പ്പെടെനിരവധി പ്രമുഖ വ്യക്തികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് പുല്ലായിക്കൊടി ചന്ദ്രന്റെ അധ്യക്ഷതയില്‍

കൗണ്‍സിലിന്റെ ആദ്യയോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332308/taliparamba-municipal-council-members)