---
title: "സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു"
english_title: "tanker lorry strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33226/tanker-lorry-strike"
published_at: "2022-03-22T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623988b0490aa_Untitled-2 web-Recovered.jpg"
keywords: []
---

# സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

> **Lead Summary:** സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ടാങ്കര്‍ ലോറി ഉടമകളുമായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ജി എസ് ടി അധികൃതരില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു.

## Article Content

സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ടാങ്കര്‍ ലോറി ഉടമകളുമായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ജി എസ് ടി അധികൃതരില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു.

ഷോക്കോസ് നോട്ടീസ് ഉള്‍പ്പടെ നല്‍കുന്ന നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ജി എസ് ടി കമ്മീഷണര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ടാങ്കര്‍ ലോറികള്‍ സര്‍വ്വീസ് പുനരാരംഭിച്ചു.

18 ശതമാനം സേവന നികുതിയില്‍ 13 ശതമാനം അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ടാങ്കര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നായിരുന്നു ഇന്നലെ മുതല്‍ ബിപി സി എല്‍ ,എച്ച് പി സി എല്‍ കമ്പനികള്‍ക്കു വേണ്ടി സര്‍വ്വീസ് നടത്തുന്ന അറുനൂറ്റമ്പതോളം ടാങ്കര്‍ ലോറികള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33226/tanker-lorry-strike)