---
title: "കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു"
english_title: "murder at kasargod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33219/murder-at-kasargod"
published_at: "2022-03-22T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62398442c568f_knife.jpg"
keywords: []
---

# കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു

> **Lead Summary:** **കാസർകോട്: **മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്( കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

## Article Content

**കാസർകോട്: **മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്( കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33219/murder-at-kasargod)