---
title: "മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചില്ല ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു."
english_title: "chilla leaders meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33151/chilla-leaders-meet"
published_at: "2022-03-22T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62394865ca175_Untitled-2 web-Recovered.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചില്ല ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു.

> **Lead Summary:** **തളിപ്പറമ്പ: **പുതിയ യുഗത്തിൽ പുതിയ ചിന്തയുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചില്ല ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. മലയാളക്കരയാകെ മഞ്ഞപ്പട കന്നി കിരീടം ചൂടുന്നത് കാണാൻ വലിയ സ്ക്രീനിന് മുന്നിൽ കണ്ണും മനസ്സും കൂർപ്പിച്ച് നിൽക്കുമ്പോൾ ഫുട്ബോളിൻ്റെ ഈറ്റില്ലമായ തളിപ്പറമ്പിൻ്റെ മണ്ണിൽ ഒരുപറ്റം യുവ ഹരിത പോരാളികൾ കോട്ട കുന്നിൻ്റെ മനോഹാരിതയിൽ പുതിയ കാലത്ത് സംഘടനാ ശാക്തികരണത്തിനായി തൂവെള്ള വസ്ത്രമണിഞ്ഞെത്തി നവ ചിന്തകൾക്ക് കാതോർത്തു.

## Article Content

**തളിപ്പറമ്പ: **പുതിയ യുഗത്തിൽ പുതിയ ചിന്തയുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചില്ല ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. മലയാളക്കരയാകെ മഞ്ഞപ്പട കന്നി കിരീടം ചൂടുന്നത് കാണാൻ വലിയ സ്ക്രീനിന് മുന്നിൽ കണ്ണും മനസ്സും കൂർപ്പിച്ച് നിൽക്കുമ്പോൾ ഫുട്ബോളിൻ്റെ ഈറ്റില്ലമായ തളിപ്പറമ്പിൻ്റെ മണ്ണിൽ ഒരുപറ്റം യുവ ഹരിത പോരാളികൾ കോട്ട കുന്നിൻ്റെ മനോഹാരിതയിൽ പുതിയ കാലത്ത് സംഘടനാ ശാക്തികരണത്തിനായി തൂവെള്ള വസ്ത്രമണിഞ്ഞെത്തി നവ ചിന്തകൾക്ക് കാതോർത്തു.

കോട്ടക്കുന്ന് ടർഫ് ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന ലീഡേർസ് ക്യാമ്പ് വിഭവങ്ങൾ കൊണ്ടും സംഘാടന മികവ് കൊണ്ടും വ്യത്യസ്തത പുലർത്തി.

ആക്ടിങ്ങ് പ്രസിഡൻ്റ് കെ.പി.നൗഷാദി അദ്ധ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ ഖാഈദെ മില്ലത്തിൻ്റെ ദർശനം എന്ന വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഹഫ്സൽ റഹ്മാൻ ക്ലാസെടുത്തു. രണ്ടാം സെഷനിൽ സംഘടന പുതിയ കാലത്ത് എന്ന വിഷയത്തിൽ യൂത്ത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.സുബൈർ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അലി മംഗര, ഷംസീർ മയ്യിൽ മണ്ഡലം ഭാരവാഹികളായ നൗഷാദ് പുതുക്കണ്ടം, എൻ.യു.ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ മുനിസിപ്പൽ ഭാരവാഹികളായ റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ, മുനീർ ജെൻസ്, കെ.വി.മുഹമ്മദ് കുഞ്ഞി, കൊടിയിൽ സലീം, സഫ്വാൻ കുറ്റിക്കോൽ, പി.എ.വി.ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സ്വാഗതവും ട്രഷറർ അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33151/chilla-leaders-meet)