---
title: "ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍"
english_title: "Young man arrested with 12 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33150/young-man-arrested-with-12-bottles-of-foreign-liquor"
published_at: "2022-03-22T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623945b281e1d_Untitled-2 web.jpg"
keywords: []
---

# ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** **തളിപ്പറമ്പ്: **ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.

## Article Content

**തളിപ്പറമ്പ്: **ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പട്ടുവം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കെ.എല്‍ 59-ഇ 3002 നമ്പര്‍ ബൈക്ക് സഹിതം 12 കുപ്പി (6 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കടത്തി കൊണ്ടുവന്ന പരിയാരം ചുടലയിലെ കൊയിലേരിയന്‍ വീട്ടില്‍ യേശുദാസിന്റെ മകന്‍ ഹെന്‍ട്രി യേശുദാസ് (28) അറസ്റ്റിലായത്.

പ്രിവെന്റീവ് ഓഫീസര്‍മാരായ എ.അസീസ്, ടി.വി.കമലാക്ഷന്‍, ഗ്രേഡ് പ്രിവെന്റിവ് ഓഫീസര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി.രജിരാഗ്, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33150/young-man-arrested-with-12-bottles-of-foreign-liquor)