---
title: "അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ് "
english_title: "Illegal sand smuggling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331410/illegal-sand-smuggling"
published_at: "2025-12-16T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694104fe686ff_1000178896.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പര്‍ലോറി പോലീസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

## Article Content

തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടുപോകുന്ന ടിപ്പര്‍ലോറി പോലീസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

കെ.എല്‍.13 ക്യു-6621 ലോറി ഡ്രൈവര്‍ മുയ്യത്തെ പൊയ്യക്കല്‍ പുതിയപുരയില്‍ പി.പി.അബ്ദുള്ളയുടെ(46)പേരിലാണ് കേസ്.

ഇന്ന് പുലര്‍ച്ചെ 5.30 ന് മണക്കാട് ഭാഗത്തുനിന്ന് കൂനം ഭാഗത്തേക്ക് പോകവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് ടിപ്പര്‍ലോറി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331410/illegal-sand-smuggling)