---
title: "മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു"
english_title: "Muyyam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331142/muyyam"
published_at: "2025-12-14T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693edf8c411ba_1000175478.jpg"
keywords: []
---

# മുയ്യത്ത് നിർമ്മാണം നടന്നുവരുന്ന വീട്ടിൽ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു. മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി ഹരിയാണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്:** നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു. മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി ഹരിയാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 12.30നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോലേജിലെക്ക് കൊണ്ടുപോകുകയും ചെയ്തു.അവിടെ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 11.30 നായിരുന്നു അന്ത്യം.

കോരന്‍-ഭാര്‍ഗ്ഗവി ദമ്പതികളുടെ മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം നാളെ വൈകുന്നേരം വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331142/muyyam)