---
title: "തളിപ്പറമ്പ് നഗരസഭ തുരുത്തിയിൽ യുഡിഎഫ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം"
english_title: "Attack on UDF worker's house in Thuruthi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331068/attack-on-udf-workers-house-in-thuruthi"
published_at: "2025-12-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e515e1e029_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ തുരുത്തിയിൽ യുഡിഎഫ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

> **Lead Summary:** **തളിപ്പറമ്പ്:** നഗരസഭ 26 ആം വാർഡായ തുരുത്തിയിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി മറിയംബി ജാഫറിന്റെ നാമനിർദ്ദേശപത്രികയിൽ നിർദ്ദേശനായി ഒപ്പിട്ട .അഴീക്കോടന്റ കത്ത് റഫീക്കിന്റെ വീട് ഇന്നലെ രാത്രിയിൽ 20 ഓളം വരുന്ന സിപിഎം ഗുണ്ടകൾ ആക്രമിച്ചു.

## Article Content

**തളിപ്പറമ്പ്:** നഗരസഭ 26 ആം വാർഡായ തുരുത്തിയിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി മറിയംബി ജാഫറിന്റെ നാമനിർദ്ദേശപത്രികയിൽ നിർദ്ദേശനായി ഒപ്പിട്ട .അഴീക്കോടന്റ കത്ത് റഫീക്കിന്റെ വീട് ഇന്നലെ രാത്രിയിൽ 20 ഓളം വരുന്ന സിപിഎം ഗുണ്ടകൾ ആക്രമിച്ചു.

വീടിന്റെ മേൽക്കൂര മേഞ്ഞ മെറ്റൽ ഷീറ്റും അടുക്കള ഭാഗത്തുള്ള ജനൽ പാളികളും തകർന്നിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഭവനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം, പി കെ സുബൈർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ , പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി. അബ്ദുള്ള, ഖത്തർ കെഎംസിസി ജില്ലാ പ്രസിഡണ്ട് കെ. പി. ഹനീഫ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331068/attack-on-udf-workers-house-in-thuruthi)