---
title: "പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വിജയം"
english_title: "Payyannur Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330927/payyannur-municipality"
published_at: "2025-12-13T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d2d687615b_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വിജയം

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ നഗരസഭയിൽ സിപിഎമ്മിന് തിരിച്ചടി. വിമതനായി മത്സരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. കോൺഗ്രസ് എസിലെ പി ജയൻ ആയിരുന്നു വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ നഗരസഭയിൽ സിപിഎമ്മിന് തിരിച്ചടി. വിമതനായി മത്സരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. കോൺഗ്രസ് എസിലെ പി ജയൻ ആയിരുന്നു വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.

ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ പുറത്താക്കിയതോടെയാണ് വൈശാഖ് പാർട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330927/payyannur-municipality)