---
title: "ചെറുകുന്ന് കൊട്ടപ്പാലത്ത് സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരണപ്പെട്ടു"
english_title: "Cyclist dies after being hit by lorry in Cherukunnu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330703/cyclist-dies-after-being-hit-by-lorry-in-cherukunnu"
published_at: "2025-12-12T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bd86717aa1_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് കൊട്ടപ്പാലത്ത് സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരണപ്പെട്ടു

> **Lead Summary:** **ചെറുകുന്ന്: **കൊട്ടപ്പാലത്ത് സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരണപ്പെട്ടു.കൊട്ടപാലത്തെ രഞ്ജിത്ത് ആണ് മരണപ്പെട്ടത്.

## Article Content

**ചെറുകുന്ന്: **കൊട്ടപ്പാലത്ത് സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരണപ്പെട്ടു.കൊട്ടപാലത്തെ രഞ്ജിത്ത് ആണ് മരണപ്പെട്ടത്.

പിലാത്തറ - പഴയങ്ങാടി കെ എസ് ടിപി റോഡിൽപയ്യട്ടം ബേങ്കിനു മുൻവശത്ത് വെള്ളിയാഴ്ച രാവിലെ 7.45നാണ് അപകടം. കൊട്ടപ്പാലത്തിന് സമീപത്തെ ഫ്ലോർ മിൽ ഉടമയാണ്. രാവിലെ സൈക്കിളിൽ മില്ലിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പരേതരായ കൃഷ്ണൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: കെ ടി രഞ്ജിനി, മക്കൾ: നിവേദ് രഞ്ജിത്ത് ( വിദ്യാർഥി കണ്ണൂർ ഗവ. എൻജിനീയറിങ്ങ് കോളേജ് ,ധർമ്മശാല) ശ്രീരാഗ് രഞ്ജിത്ത് ( വിദ്യാർഥി പാപ്പിനിശേരി ഇ എം എസ് സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ: മുരളീധരൻ, ഷീജ.ഷൈജ, പരേതനായ സതീശൻ.

ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330703/cyclist-dies-after-being-hit-by-lorry-in-cherukunnu)