---
title: "കണ്ണൂർ ജില്ലയിൽ സിപിഎം ജനാധിപത്യ പോരാട്ടത്തെ ഭയക്കുന്നു; മുസ്ലിം ലീഗ്"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330633/muslim-league"
published_at: "2025-12-11T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693aea4c15744_muslim_league.jfif"
keywords: []
---

# കണ്ണൂർ ജില്ലയിൽ സിപിഎം ജനാധിപത്യ പോരാട്ടത്തെ ഭയക്കുന്നു; മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ : **ജില്ലയിൽ സിപിഎം ജനാധിപത്യ പോരാട്ടത്തെ ഭയക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി സഹദുള്ളയും പ്രസ്താവിച്ചു.തദ്ദേശഭരണ തെരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുതൽ ആരംഭിച്ച ഈ ഭയപ്പാട് പോളിംഗ് ദിവസം അതിൻ്റെ പാരമ്യതയിൽ എത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്.

## Article Content

**കണ്ണൂർ : **ജില്ലയിൽ സിപിഎം ജനാധിപത്യ പോരാട്ടത്തെ ഭയക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി സഹദുള്ളയും പ്രസ്താവിച്ചു.തദ്ദേശഭരണ തെരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുതൽ ആരംഭിച്ച ഈ ഭയപ്പാട് പോളിംഗ് ദിവസം അതിൻ്റെ പാരമ്യതയിൽ എത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്.

കരട് വോട്ടർ പട്ടികയിലുണ്ടായിരുന്ന ജില്ലയിലെ ആയിരക്കണക്കിന് വോട്ടർമാരെ വോട്ട് ചോരി യിലൂടെ അന്തിമ വോട്ടർ പട്ടികയിൽ പുറം തള്ളുകയുണ്ടായി. ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് ഓരോ ബൂത്തിലും നൂറുകണക്കിന് വോട്ടർമാരെയാണ് ഈ വിധത്തിൽ തള്ളിയത്. കണ്ണൂർ കോർപ്പറേഷനിൽ ഈ വോട്ട് ചോരി വളരെ പ്രകടമാണ്. അതോടൊപ്പമാണ് പോളിംഗ് ദിവസം സി.പി.എം.ശക്തി കേന്ദ്രങ്ങളിൽ കള്ളവോട്ടും അക്രമവും വ്യാപകമായി നടത്തിയത്.

സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ സമയത്ത് തന്നെ യുഡിഎഫ് ബൂത്ത് ഏജന്മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചും ഉദ്യോഗസ്ഥൻമാരെ ചൊൽപ്പടിക്ക് നിർത്തിയും തങ്ങളുടെ ഇംഗിതത്തിന് കിട്ടാത്ത ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും ആണ് വ്യാപകമായ കള്ളവോട്ടുകൾ സിപിഎം ചെയ്തത്.സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ കള്ളവോട്ട് ചെയ്യാനുള്ള പരിശീലനം തിരഞ്ഞെടുപ്പിനു മുൻപേ നടന്നു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്.

പയ്യന്നൂർ നഗരസഭയിലെ ഒന്നാം വാർഡിലും പതിനാറാം വാർഡിലും വ്യാപകമായ രീതിയിലാണ് കള്ളവോട്ട് നടന്നത്. ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടു കൂടിയാണ് സിപിഎം ഈ പ്രവർത്തി ചെയ്തത്.

ജില്ലയിലെ പയ്യന്നൂർ, മാതമംഗലം, വെള്ളോറ , മാലൂർ, മലപ്പട്ടം,കുറ്റ്യാട്ടൂർ, ചെങ്ങളായി, ചെറുതാഴം, ചൊക്ലി ,അഴീക്കോട് മീൻകുന്ന്, കതിരൂർ, മാലൂർ ,മുഴക്കുന്ന്,ആന്തൂർ തുടങ്ങി സിപിഎമ്മിനെ മേൽക്കൈയുള്ള പല പ്രദേശങ്ങളിലും യുഡിഎഫ് പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. പയ്യന്നൂരിലും തലശ്ശേരിയിലും കണ്ണൂരിലുമായി വിവിധ ആശുപത്രികളിൽ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ അടക്കമുള്ളവർ ചികിത്സ തേടുകയുംപ്രവേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രിയുടെയും സംസ്ഥാനസെക്രട്ടറിയുടെയും ജില്ലയായ കണ്ണൂരിൽ തിരിച്ചടിഉണ്ടാകുമെന്നുള്ള ആശങ്ക കൊണ്ടാണ് ബൂത്ത് ഏജൻറ് മാരെയും സ്ഥാനാർത്ഥികളെയും അടിച്ചോടിച്ച് കള്ളവോട്ട് ചെയ്യുന്നതിനുംവ്യാപകമായ ആക്രമണങ്ങൾ നടത്തുന്നതിന് സിപിഎം തയ്യാറാവുന്നത്.

ഇത്രയൊക്കെപ്രയാസങ്ങൾ അനുഭവിച്ചും യുഡിഎഫിന് വേണ്ടിപ്രവർത്തിച്ച പ്രവർത്തകരെയും വോട്ട് ചെയ്ത ജനാധിപത്യ വിശ്വാസികളെയും അഭിനന്ദിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു.സിപിഎമ്മിന്റെ കോട്ട കൊത്തളങ്ങളിലേക്ക് കടന്നുചെന്നുകൊണ്ടുതന്നെഇന്ന്നടന്നതദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ ജില്ലയിൽ യുഡിഎഫ് മികച്ചവിജയംനേടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330633/muslim-league)