---
title: "സിൽവർ ലൈനിനെതിരെ യുഡിഎഫ്  ജനകീയ സമര സദസ്സ് 25ന് പഴയങ്ങാടിയിൽ"
english_title: "k rayil strike pazhayanggadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33060/k-rayil-strike-pazhayanggadi"
published_at: "2022-03-21T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62386e2eb9d7a_Untitled-2 web-Recovered.jpg"
keywords: []
---

# സിൽവർ ലൈനിനെതിരെ യുഡിഎഫ്  ജനകീയ സമര സദസ്സ് 25ന് പഴയങ്ങാടിയിൽ

> **Lead Summary:** **പഴയങ്ങാടി:** പിണറായി സർക്കാറിന്റെ വിനാശകരമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജനകീയസമര സദസ്സ് നടത്തും. മാർച്ഛ് 25ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടത്തുന്ന സമര സദസ്സിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

## Article Content

**പഴയങ്ങാടി:** പിണറായി സർക്കാറിന്റെ വിനാശകരമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജനകീയസമര സദസ്സ് നടത്തും. മാർച്ഛ് 25ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടത്തുന്ന സമര സദസ്സിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

നിയോജകമണ്ഡലം നേതൃസംഗമത്തിൽ കൺവീനർ എസ്.കെ.പി.സക്കറിയ അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, മുസ്‌ലിം ലീഗ് ജില്ലാ എക്സി. മെമ്പർ പി.ഒ.പി. മുഹമ്മദലി, സി.എം.പി സെൻട്രൽ കമ്മിറ്റി മെമ്പർ പി.രാജൻ, കൂനത്തറ മോഹനൻ.എം.പവിത്രൻ,രാജേഷ് പാലങ്ങാട്ട്, പാറയിൽ കൃഷ്ണൻ,ബി. മുഹമ്മദ് അഷ്റഫ്, കെ.വിജയൻ, കെ.വി.ഉത്തമൻ,ജോയ് ചൂട്ടാട്, ടി.പി.മുസ്തഫ, പിവി.സുമേഷ്, ഷാജി കല്ലേൻ, മുസ്തഫ കടന്നപ്പള്ളി, കെ.സൈനുലാബ്‌ദിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33060/k-rayil-strike-pazhayanggadi)