---
title: "ഇലക്ട്രോണിക് വോട്ടിoഗ് മെഷീൻ പ്രവർത്തന രഹിതമായതിനാൽ വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകി "
english_title: "Voting delayed by two hours due to electronic voting machine malfunction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330550/voting-delayed-by-two-hours-due-to-electronic-voting-machine-malfunction"
published_at: "2025-12-11T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a673dc3dae_news-card.jpg"
keywords: []
---

# ഇലക്ട്രോണിക് വോട്ടിoഗ് മെഷീൻ പ്രവർത്തന രഹിതമായതിനാൽ വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകി 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിലെ പൂക്കോത്ത് തെരു മുപ്പത്തി ഒന്നാം വാർഡ് ബൂത്തായ തളിപ്പറമ്പയു പി സ്കൂളൾ പോളിംഗ് സ്റ്റേഷനിലാണ് വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകിയത് . പോളിംഗ് സ്റ്റേഷനിലെ ബൂത്തിൽ രാവിലെ 7 മണിക്ക്

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിലെ പൂക്കോത്ത് തെരു മുപ്പത്തി ഒന്നാം വാർഡ് ബൂത്തായ തളിപ്പറമ്പയു പി സ്കൂളൾ പോളിംഗ് സ്റ്റേഷനിലാണ് വോട്ടെടുപ്പ് രണ്ട് മണിക്കൂർ വൈകിയത് . പോളിംഗ് സ്റ്റേഷനിലെ ബൂത്തിൽ രാവിലെ 7 മണിക്ക്

ആദ്യം വോട്ട് ചെയ്യാനെത്തിയ സമ്മതിദായകൻ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ യന്ത്രം പ്രവർത്തനരഹിതമായി. പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശപ്രകാരം പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷം 9 .10 ഓടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്.പരിയാരം പഞ്ചായത്തിലേ മാവിച്ചേരി ആറാം നമ്പർ വാർഡ് ബൂത്തിലും വോട്ടിoഗ് യന്ത്രം പ്രവർത്തനരഹിതമായതിനാൽ വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി.

8 മണിക്കാണ് പോളിംഗ് ആരംഭിച്ചത്. മെഷീൻ തകരാറിലായതിനാൽ വോട്ടിംഗ് മെഷീൻ മാറ്റുകയായിരുന്നു. ആറ് മണി മുതൽ വോട്ടർമാർ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330550/voting-delayed-by-two-hours-due-to-electronic-voting-machine-malfunction)