---
title: "തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "nekkoth chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330517/nekkoth-chandran"
published_at: "2025-12-11T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a4f4271e00_Untitled-2-web.jpg"
keywords: []
---

# തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **മയ്യിൽ: **തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയിൽ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.

## Article Content

**മയ്യിൽ: **തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയിൽ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.

ബുധൻ ഉച്ചയോടെ തെങ്ങുകയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ പി ശ്യാമള. മക്കള്‍: കെ പി ശരത് (ആര്‍മി), കെ പി ഷമല്‍. മരുമക്കള്‍: ധന്യ (തലമുണ്ട), ആതിര (കണ്ണൂര്‍).സഹോദരങ്ങള്‍: ജാനകി (മയ്യിൽ വള്ളിയോട്ട്), യശോദ (മയ്യിൽ കാവിന്‍മൂല), രാഘവന്‍ (ഓട്ടോ ഡ്രൈവര്‍, മയ്യിൽ), കരുണാകരന്‍, വിജയന്‍ (ഇരുവരും ഒറവയല്‍).

സംസ്‌കാരം ഇന്ന് വ്യാഴം ഉച്ചക്ക് 1ന് കണ്ടക്കൈ ശാന്തിവനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330517/nekkoth-chandran)