---
title: "തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായി "
english_title: "Voting machine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330499/voting-machine"
published_at: "2025-12-11T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a361fb51aa_1000165992.jpg"
keywords: []
---

# തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായി 

> **Lead Summary:** കണ്ണൂർ/തളിപ്പറമ്പ്/പാനൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം (ഇ.വി.എം.) തകരാറിലായി. ഇതേ തുടർന്ന് ഈ ബൂത്തുകളിൽ വോട്ടെടുപ്പ് 20 മിനിറ്റോളം വൈകി.

## Article Content

കണ്ണൂർ/തളിപ്പറമ്പ്/പാനൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം (ഇ.വി.എം.) തകരാറിലായി. ഇതേ തുടർന്ന് ഈ ബൂത്തുകളിൽ വോട്ടെടുപ്പ് 20 മിനിറ്റോളം വൈകി.

വോട്ടിംഗ് തടസ്സപ്പെട്ട കേന്ദ്രങ്ങൾ:

തളിപ്പറമ്പ്:കാഞ്ഞിരങ്ങാട് ഏഴാം നമ്പർ ബൂത്ത്.മാവിച്ചേരിയിലെ ഒരു ബൂത്ത്.

പാനൂർ:ചമ്പാട് അരയാക്കൂലിലെ ചോതാവൂർ ഈസ്റ്റ് എൽ.പി. സ്കൂളിലെ ബൂത്ത് നമ്പർ ഒന്ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330499/voting-machine)