---
title: "തളിപ്പറമ്പ് നഗരസഭയിലെ 9 വാർഡുകളിൽ  ബൂത്തുകളിലെ വീഡിയോ ചിത്രീകരണം നടത്താനും പ്രത്യേക പരിഗണനയോടെ  പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഹൈക്കോടതി ഉത്തരവ്"
english_title: "High Court orders to conduct video filming in booths in 9 wards of Taliparamba Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330468/high-court-orders-to-conduct-video-filming-in-booths-in-9-wards-of-taliparamba-municipality"
published_at: "2025-12-10T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693994c1599e3_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലെ 9 വാർഡുകളിൽ  ബൂത്തുകളിലെ വീഡിയോ ചിത്രീകരണം നടത്താനും പ്രത്യേക പരിഗണനയോടെ  പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഹൈക്കോടതി ഉത്തരവ്

> **Lead Summary:** നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ 9 വാർഡുകളിൽ ബൂത്തുകളിലെ വീഡിയോ ചിത്രീകരണം നടത്താനും പ്രത്യേക പരിഗണനയോടെ പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.

## Article Content

നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ 9 വാർഡുകളിൽ ബൂത്തുകളിലെ വീഡിയോ ചിത്രീകരണം നടത്താനും പ്രത്യേക പരിഗണനയോടെ പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.

അക്കിപ്പറമ്പ്, പാളയാട്, മാന്ധംകുണ്ട്,കീഴാറ്റൂർ, തുള്ളന്നൂർ, ഏഴാം മെയിൽ,പ്ലാത്തോട്ടം, കാക്കാഞ്ചാൽ എന്നീ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വീഡിയോ ചിത്രീകരണം നടത്താനാണ് കോടതി ഉത്തരവ്. മാന്ധം കുണ്ടിലെ യു ഡി എഫ് സ്ഥാനാർഥി കെ രമേശൻ ഉൾപ്പെടെ 8 വാർഡുകളിലെ സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് നേതാക്കളായ പി മുഹമ്മദ്‌ ഇക്ബാൽ,പി മോഹൻദാസ് എന്നിവർ ജില്ലാ പോലീസ് മേധാവിയെ കണ്ട് ചർച്ച നടത്തി. എസ് പിയും കലക്ടരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പ്രശ്നം ചർച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330468/high-court-orders-to-conduct-video-filming-in-booths-in-9-wards-of-taliparamba-municipality)