---
title: "പഴയങ്ങാടി താവത്ത് ആക്രി കടയില്‍ വന്‍ തീപ്പിടിത്തം"
english_title: "Massive fire breaks out at a scrap shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330460/massive-fire-breaks-out-at-a-scrap-shop"
published_at: "2025-12-10T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69397e2a2c88c_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി താവത്ത് ആക്രി കടയില്‍ വന്‍ തീപ്പിടിത്തം

> **Lead Summary:** **കണ്ണൂര്‍: **പഴയങ്ങാടി താവത്ത് ആക്രി കടയില്‍ വന്‍ തീപ്പിടിത്തം.പഴയങ്ങാടി പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്തുള്ള വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തീപ്പിടിത്തം ഉണ്ടായത്. പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ ഫയര്‍ ഫയര്‍ഫോഴ്‌സ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

## Article Content

**കണ്ണൂര്‍: **പഴയങ്ങാടി താവത്ത് ആക്രി കടയില്‍ വന്‍ തീപ്പിടിത്തം.പഴയങ്ങാടി പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്തുള്ള വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തീപ്പിടിത്തം ഉണ്ടായത്. പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ ഫയര്‍ ഫയര്‍ഫോഴ്‌സ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

വാഹനങ്ങളുടെ എണ്ണ ടാങ്കുകള്‍ പൊട്ടിത്തെറിച്ചത് തീ പടരുവാന്‍ കാരണമായി. താവം സ്വദേശികളായ രജീഷ്, പ്രമോദ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടി വി എം സ്‌ക്രാപ്പ്. പൊളിച്ച് നീക്കുവാനായി കൊണ്ടുവന്ന നിരവധി വാഹനങ്ങള്‍ കത്തി. തീപിടിത്ത സമയത്ത് നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തീപ്പിടിത്തത്തില്‍ ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ആക്രി കട ഉടമകള്‍ പഴയങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330460/massive-fire-breaks-out-at-a-scrap-shop)