---
title: "നിരോധിത പി. വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകൾ  പിടികൂടി, 10000 രൂപ പിഴയിട്ടു"
english_title: "Banners printed on banned PVC flex seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330275/banners-printed-on-banned-pvc-flex-seized"
published_at: "2025-12-09T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69381982b8205_news-card.jpg"
keywords: []
---

# നിരോധിത പി. വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകൾ  പിടികൂടി, 10000 രൂപ പിഴയിട്ടു

> **Lead Summary:** **ഉളിക്കൽ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഉളിക്കൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രിന്റ് എക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പി. വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി പ്രിന്റ് ചെയ്ത ബാനറുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

## Article Content

**ഉളിക്കൽ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഉളിക്കൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രിന്റ് എക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പി. വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി പ്രിന്റ് ചെയ്ത ബാനറുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന് നിയമം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തത് സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഉളിക്കൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷമൽ എം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330275/banners-printed-on-banned-pvc-flex-seized)