---
title: "അയൽവാസിയായ യുവാവ് ഭാര്യയോട് സംസാരിച്ചതിന് യുവാവിനെ കുത്തി കൊല്ലാൻ ശ്രമം;  പ്രതി പിടിയിൽ"
english_title: "Suspect arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330236/suspect-arrested"
published_at: "2025-12-09T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ecb9d98c9_download_(1).jfif"
keywords: []
---

# അയൽവാസിയായ യുവാവ് ഭാര്യയോട് സംസാരിച്ചതിന് യുവാവിനെ കുത്തി കൊല്ലാൻ ശ്രമം;  പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ : **താമസ സ്ഥലത്ത് വെച്ച് അയൽവാസിയായ യുവാവ് ഭാര്യയോട് സംസാരിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മാതമംഗലത്ത് ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന കണ്ണൂർ പാറക്കണ്ടി സലാം ക്വാട്ടേർസിലെ താമസക്കാരൻ ഉത്തർപ്രദേശ് സ്വദേശി രാകേഷ് കുമാറിനെ യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർപി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂർ : **താമസ സ്ഥലത്ത് വെച്ച് അയൽവാസിയായ യുവാവ് ഭാര്യയോട് സംസാരിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മാതമംഗലത്ത് ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന കണ്ണൂർ പാറക്കണ്ടി സലാം ക്വാട്ടേർസിലെ താമസക്കാരൻ ഉത്തർപ്രദേശ് സ്വദേശി രാകേഷ് കുമാറിനെ യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർപി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെ സലാം ക്വാട്ടേർസിൽവെച്ചാണ് സംഭവം. ഭാര്യയുമായി സംസാരിച്ച വിരോധത്തിൽ പ്രതി അടുത്ത ക്വാട്ടേർസിൽ താമസിക്കുന്ന അസാംബർപേട്ട കടജഹർപാദർ സ്വദേശി അസറുദ്ദീൻ മണ്ഡലിനെ (32) യാണ് പച്ചക്കറി അരിയുന്ന കത്തികൊണ്ട് നെഞ്ചിൽ കുത്തിയത്. കുത്തേറ്റയുവാവിനെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ത സ്രാവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ടൗൺ പോലീസ് ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെങ്കൽ പണയിലെ ജോലിക്കിടെ പ്രതി മാതമംഗലത്തെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായമറ്റൊരാളുടെ ഭാര്യയായ ഇതര സംസ്ഥാനക്കാരിയായ 38 കാരിയുമായി സൗഹൃദത്തിലാകുകയും പിന്നീട് ഇരുവരും കണ്ണൂരിലെ ക്വാട്ടേർസിൽഒരുമിച്ചു ജീവിച്ചു വരുന്നതിനിടെയാണ് സംഭവം. യുവതി പുതിയ ബന്ധത്തിൽ ഗർഭിണിയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330236/suspect-arrested)