---
title: "കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ കവർന്നു"
english_title: "Theft at a hospital in Kannur city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330083/theft-at-a-hospital-in-kannur-city"
published_at: "2025-12-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936bae013876_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ കവർന്നു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ആയുധവുമായെത്തി നടത്തിയ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ആയുധവുമായെത്തി നടത്തിയ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്. മോഷണത്തിന് പിന്നിൽ വലിയ സംഘമെന്ന് പൊലീസ് പറഞ്ഞു.തിരുട്ടു ഗ്രാമക്കാരാണെന്നാണ് സംശയം ആശുപത്രി അധികൃതരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330083/theft-at-a-hospital-in-kannur-city)