---
title: "സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്"
english_title: "Case filed against scooter rider"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330031/case-filed-against-scooter-rider"
published_at: "2025-12-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693690195b631_Untitled-2_web.jpg"
keywords: []
---

# സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്. അള്ളാം കുളം സ്ട്രീറ്റ് നമ്പർ 16ൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുതിയാറമ്പത്ത് ഹൌസിൽ ഉനൈസിന്റെ മകൻ സക്കറിയക്കാണ് പരിക്ക് പറ്റിയത്.

## Article Content

**തളിപ്പറമ്പ്:** സ്കൂൾ ബസ്സിന് കാത്തു നിൽക്കുകയായിരുന്ന 9 വയസ്സുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച സ്കൂട്ടറുകാരനെതിരെ കേസ്. അള്ളാം കുളം സ്ട്രീറ്റ് നമ്പർ 16ൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുതിയാറമ്പത്ത് ഹൌസിൽ ഉനൈസിന്റെ മകൻ സക്കറിയക്കാണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ 3ന് രാവിലെ ക്വാർട്ടേഴ്സിന് മുന്നിൽ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെ ബസ്സിന്റെ ശബ്ദം കേട്ട് റോഡിലേക്ക് ഓടിപ്പോയ കുട്ടിയെ അള്ളംകുളം ഭാഗത്ത് നിന്നും സർ സയ്യിദ് കോളേജ് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്ന KL59N7202 നമ്പർ സ്കൂട്ടർ കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330031/case-filed-against-scooter-rider)