---
title: "പി എസ് സി ഹൈസ്കൂൾ അസിസ്റ്റൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാനിബയെ കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദിച്ചു "
english_title: "Congress Ward Committee congratulates Shaniba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329944/congress-ward-committee-congratulates-shaniba"
published_at: "2025-12-08T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693655103b6ce_news-card.jpg"
keywords: []
---

# പി എസ് സി ഹൈസ്കൂൾ അസിസ്റ്റൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാനിബയെ കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദിച്ചു 

> **Lead Summary:** **തളിപ്പറമ്പ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുണ്ടാംകുഴി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കുണ്ടാംകുഴി പ്രദേശത്തു നിന്നും കേരള പി എസ് സി നടത്തിയ ഹൈസ്ക്കൂൾ അസിസ്റ്റൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി കരിവെള്ളൂര് ഗവൺമെൻ്റ് ഹൈസകൂൾ എച്ച് എസ് എ യായി നിയമനം ലഭിച്ച ഷാനിബ കെ എന്നവരെ അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുണ്ടാംകുഴി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കുണ്ടാംകുഴി പ്രദേശത്തു നിന്നും കേരള പി എസ് സി നടത്തിയ ഹൈസ്ക്കൂൾ അസിസ്റ്റൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി കരിവെള്ളൂര് ഗവൺമെൻ്റ് ഹൈസകൂൾ എച്ച് എസ് എ യായി നിയമനം ലഭിച്ച ഷാനിബ കെ എന്നവരെ അനുമോദിച്ചു.

കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. സക്കരിയ്യ കായക്കൂ ൽ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള പ്രതിഭാ പുരസ്കാരം നല്കി. കുണ്ടാംകുഴി വാർഡ് UDF സ്ഥാനാർത്ഥി കെ പി കദീജ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡണ്ട് അബ്ദുള്ള കെ അദ്ധ്യക്ഷത വഹിച്ചു.

സി പി മനോജ്, വാഹിദ് പനാമ, കെ എൻ മുസ്ഥഫ, ജാബിർ തങ്ങൾൾ, മിഗ്ദാദ് ചപ്പൻ, സിദ്ധിഖ് കെ, മുസ്തഫ കെ ടി, നൗഫൽ കെ.ടി, അഷീർ, ഹസ്സൻ ബി, ആബിദ്, അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329944/congress-ward-committee-congratulates-shaniba)