---
title: "പരിയാരം പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു"
english_title: "Pariyaram Panchayat UDF organized an election rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329912/pariyaram-panchayat-udf-organized-an-election-rally"
published_at: "2025-12-07T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935a807c06c0_news-card.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ഇലക്ട്രിസിറ്റി,വെള്ളക്കരം ഭൂനികുതി , കെട്ടിട നികുതിഎല്ലാംഭീമമായിവർധിപ്പിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ ശ്വസിക്കുന്ന വായുവിന് പോലും വരുംകാലത്ത് നികുതി എർപ്പെടുത്തുന്ന തലതിരിഞ്ഞ വികസന മായിരിക്കും നടത്തുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.എം.എ സലാം.പരിയാരം പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പരിയാരം: **ഇലക്ട്രിസിറ്റി,വെള്ളക്കരം ഭൂനികുതി , കെട്ടിട നികുതിഎല്ലാംഭീമമായിവർധിപ്പിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ ശ്വസിക്കുന്ന വായുവിന് പോലും വരുംകാലത്ത് നികുതി എർപ്പെടുത്തുന്ന തലതിരിഞ്ഞ വികസന മായിരിക്കും നടത്തുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.എം.എ സലാം.പരിയാരം പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങൾക്ക് അടുത്ത് പോലും മദ്യശാല അനുവദിച്ച് തലമുറയെ നശിപ്പിക്കുകയാണ് നെറിക്കെട്ട സർക്കാർ ചെയ്യുന്നത് . ജനങ്ങളെ കുറിച്ച് ചിന്തിക്കാതെ, സ്വന്തം കുടുംബത്തെ മാത്രം ശ്രദ്ധിക്കുന്ന മുഖ്യൻ. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി, സ്വർണം കടത്തിയതിനാണ് സ്വന്തം സിക്രട്ടറി ജയിൽവാസം അനുഭവിച്ചത് പിണറായി യുടെ നേതൃത്വത്തിലുള്ള സർക്കാർ കേരള ജനതക്ക് തന്നെ അപമാനമെന്നും . അദ്ദഹം കൂട്ടി ചേർത്തു. ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ ജയിലിൽ കിടക്കുന്നവരൊക്കെ മുഖ്യമന്ത്രിയുടെ വിശ്വസ്തരാണെന്നുംഅദ്ദേഹം പറഞ്ഞു..

എം എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു , കെ.പി.സി.സി സിക്രടറി ബി.ആർ എം ഷെഫീർ മുഖ്യപ്രഭാഷണം നടത്തി! മുസ്ലിം ലീഗ് ജില്ലാജന: സിക്രട്ടറി. കെ.ടി സഹദുല്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ സരസ്വതി, പി.സാജിത ടീച്ചർ, അബൂബക്കർ വായാട് . ബഷീർ എം പൊയിൽ, പി.വി അബ്ദുഷുക്കൂർ . അലി മംഗര , അശ്രഫ് പുളുക്കുൽ . പി സി എം അശ്രഫ് , ഇടി രാജീവൻ .പി.വി ഫാറൂഖ് . പി.വി.സജീവൻഎന്നിവർ പ്രസ oഗിച്ചു. ഇ. വിജയൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329912/pariyaram-panchayat-udf-organized-an-election-rally)