---
title: "ആന്തൂരിലെ എൽഡിഎഫ് സ്ഥാനാർഥികളോടൊപ്പം പ്രഭാതസവാരി നടത്തി എം.വി. ഗോവിന്ദൻ"
english_title: "M.V. Govindan took a morning walk with LDF candidates in Anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329887/mv-govindan-took-a-morning-walk-with-ldf-candidates-in-anthoor"
published_at: "2025-12-07T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69356b9821fc8_news-card.jpg"
keywords: []
---

# ആന്തൂരിലെ എൽഡിഎഫ് സ്ഥാനാർഥികളോടൊപ്പം പ്രഭാതസവാരി നടത്തി എം.വി. ഗോവിന്ദൻ

> **Lead Summary:** **ധർമശാല :** സ്വന്തം നാടായ ആന്തൂരിലെ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളോടൊപ്പം പ്രഭാതസവാരി തടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശനിയാഴ്ച രാവിലെ എട്ടോടെയാണ് നഗരസഭയിലെ സ്ഥാനാർഥികളെ അണിനിരത്തി രണ്ടുകിലോമീറ്ററോളം നടന്ന് പ്രചാരണം ആവേശത്തിലാക്കിയത്.

## Article Content

**ധർമശാല :** സ്വന്തം നാടായ ആന്തൂരിലെ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളോടൊപ്പം പ്രഭാതസവാരി തടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശനിയാഴ്ച രാവിലെ എട്ടോടെയാണ് നഗരസഭയിലെ സ്ഥാനാർഥികളെ അണിനിരത്തി രണ്ടുകിലോമീറ്ററോളം നടന്ന് പ്രചാരണം ആവേശത്തിലാക്കിയത്.

നിലവിലെ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, മുൻ ചെയർപേഴ്സൺ പി.കെ. ശ്യാമള, സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ്, പ്രാദേശിക നേതാക്കളായ എം.വി. ജനാർദനൻ, സി. അശോക് കുമാർ, നഗരസഭാ വൈസ് ചെയർമാൻ വി. സതീദേവി എന്നിവർ നേതൃത്വം നൽകി. കോൾമെട്ടയിൽനിന്നാരംഭിച്ച സവാരി പറശ്ശിനിക്കടവ് പാലത്തിന് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329887/mv-govindan-took-a-morning-walk-with-ldf-candidates-in-anthoor)