---
title: "പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാളെ ചേലേരിമുക്കിൽ"
english_title: "Panakkad sadikhali shihab thangal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329881/panakkad-sadikhali-shihab-thangal"
published_at: "2025-12-07T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69356117c71c0_1000156909.jpg"
keywords: []
---

# പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാളെ ചേലേരിമുക്കിൽ

> **Lead Summary:** **കൊളച്ചേരി: **ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്ത് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം നാളെ ഡിസംബർ 8 തിങ്കളാഴ്ച വൈകു: 4 മണിക്ക് ചേലേരി മുക്കിൽ നടക്കും. പൊതു സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

## Article Content

**കൊളച്ചേരി: **ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്ത് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം നാളെ ഡിസംബർ 8 തിങ്കളാഴ്ച വൈകു: 4 മണിക്ക് ചേലേരി മുക്കിൽ നടക്കും. പൊതു സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, യു ഡി എഫ് ജില്ലാ കൺവീനറുമായ അഡ്വ: അബ്ദുൽ കരീം ചേലേരി, കെ പി സി സി അംഗം അഡ്വ : വി പി അബ്ദുൽ റഷീദ്, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് തുടങ്ങി പ്രമുഖർ സംബന്ധിക്കും.

ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന മുഴുവൻ UDF സ്ഥാനാർത്ഥികളെയും സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള റോഡ് ഷോ വൈകുന്നേരം 3 30 ന് ചേലേരി വൈദ്യർകണ്ടി പരിസരത്തു നിന്നും ആരംഭിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329881/panakkad-sadikhali-shihab-thangal)