---
title: "പതിനാല് ദിവസങ്ങളിലായി നടന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്നലെ സമാപിച്ചു"
english_title: "thrichambaram ulsavam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32974/thrichambaram-ulsavam"
published_at: "2022-03-21T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62380017a2310_Untitled-2 web-Recovered.jpg"
keywords: []
---

# പതിനാല് ദിവസങ്ങളിലായി നടന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്നലെ സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ 14 ദിവസങ്ങളിലായി നീണ്ടുനിന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്നലെ കൂടി പിരിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് കാരണം തളിപ്പറമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉല്‍സവത്തിന്റെ ഭക്തിനിര്‍ഭരമായ കൂടിപ്പിരിയല്‍ ചടങ്ങ് ദര്‍ശിക്കാന്‍ എല്ലാ ഭക്തജനങ്ങള്‍ക്കും സാധിച്ചിരുന്നില്ല.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ 14 ദിവസങ്ങളിലായി നീണ്ടുനിന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്നലെ കൂടി പിരിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് കാരണം തളിപ്പറമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉല്‍സവത്തിന്റെ ഭക്തിനിര്‍ഭരമായ കൂടിപ്പിരിയല്‍ ചടങ്ങ് ദര്‍ശിക്കാന്‍ എല്ലാ ഭക്തജനങ്ങള്‍ക്കും സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് ഇത്തവണ കൂടിപ്പിരിയല്‍ ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ബാലലീകളാടിയ ശ്രീകൃഷ്ണനും ജ്യേഷ്ഠന്‍ ബലരാമനും ഭക്തസഹസ്രങ്ങളുടെ ഗോവിന്ദ-ഗോവിന്ദ- വിളികളുടെ അകമ്പടികളോടെ ക്ഷേത്രപരിസരത്ത് തിടമ്പുനൃത്തം നടത്തി. ഒടുവില്‍ പാലമൃതന്റെ വരവോടെ ശ്രീകൃഷ്ണന്‍ തൃച്ചംബരത്തേക്ക് തിരിച്ചുപോകുകയും വിരഹദു:ഖം ബാക്കിയാക്കി ബലരാമന്‍ മഴൂര്‍ ധര്‍മ്മികുളങ്ങര ക്ഷേത്രത്തിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ഉല്‍സവം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32974/thrichambaram-ulsavam)