---
title: "പഴയങ്ങാടിയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും  ബനറുകളും പിടികൂടി, വൻ തുക പിഴ ചുമത്തി"
english_title: "Banned flex products and banners seized from Pazhayaangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329730/banned-flex-products-and-banners-seized-from-pazhayaangadi"
published_at: "2025-12-06T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934161154828_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും  ബനറുകളും പിടികൂടി, വൻ തുക പിഴ ചുമത്തി

> **Lead Summary:** **പഴയങ്ങാടി: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന ലോഗോസ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി.

## Article Content

**പഴയങ്ങാടി: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന ലോഗോസ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി.

വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ നാലോളം ഫ്ലെക്സ് റോളുകളും സ്ഥാപനങ്ങൾക്ക് നൽകാൻ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത 3 ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.

100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്നുള്ളപ്പോഴാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രിയ പി പി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329730/banned-flex-products-and-banners-seized-from-pazhayaangadi)