---
title: "ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു"
english_title: "Housewife's necklace worth four and a half rupees stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329706/housewifes-necklace-worth-four-and-a-half-rupees-stolen"
published_at: "2025-12-06T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f607ba821_download_(1).jfif"
keywords: []
---

# ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു

> **Lead Summary:** **പയ്യന്നൂർ:** ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം ക്കൊവ്വലിലെ കെപി നാരായണൻ്റെ ഭാര്യ പി.വി.സുജാത യുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ തളിപ്പറമ്പിൽ നിന്നും കാസറഗോട്ടേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന ഇവരുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റിൽ ഇറങ്ങുന്ന സമയം വലിച്ചു പൊട്ടിച്ചു കവർന്നത്.

## Article Content

**പയ്യന്നൂർ:** ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം ക്കൊവ്വലിലെ കെപി നാരായണൻ്റെ ഭാര്യ പി.വി.സുജാത യുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ തളിപ്പറമ്പിൽ നിന്നും കാസറഗോട്ടേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന ഇവരുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റിൽ ഇറങ്ങുന്ന സമയം വലിച്ചു പൊട്ടിച്ചു കവർന്നത്.

തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി .ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്ന് വെച്ച് ബസ് യാത്രക്കാരിയ ചെറുകുന്നിലെ കെ.ബിന്ദുവിൻ്റെ മൂന്നര പവൻ്റെ മാല കവർന്ന സംഭവവുമുണ്ടായിരുന്നു.

പോലീസ്അന്വേഷണത്തിൽ മാല കവർന്ന രണ്ടു സ്ത്രീകൾ തളിപ്പറമ്പിലേക്ക് ബസ് കയറി പോകുന്നനിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മോഷണ സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരായിരിക്കാം ഇന്നലെത്തെ പയ്യന്നൂരിലെ മോഷണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. മോഷ്ടാക്കൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329706/housewifes-necklace-worth-four-and-a-half-rupees-stolen)