---
title: "മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ"
english_title: "rahul mankoottathil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329319/rahul-mankoottathil"
published_at: "2025-12-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69312d30eab5d_Untitled-2-web-Recovered.jpg"
keywords: []
---

# മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

> **Lead Summary:** **തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിച്ച് നേതാക്കൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ നടപടിയെടുക്കും. നടപടി വൈകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം രാഹുലിനായുള്ള തിരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിച്ചു.

## Article Content

**തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിച്ച് നേതാക്കൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ നടപടിയെടുക്കും. നടപടി വൈകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം രാഹുലിനായുള്ള തിരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിച്ചു.

പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. അന്വേഷണസംഘം വയനാട് -കർണാടക അതിർത്തിയിലാണ് ഇപ്പോഴുള്ളത്. രാഹുൽ ഇവിടെയെത്തിയെന്നാണ് വിവരം. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോരുന്നുവെന്നാണ് സംശയം . അന്വേഷണം വിവരം രഹസ്യമായി സൂക്ഷിക്കാൻ എഡിജിപിയുടെ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329319/rahul-mankoottathil)