---
title: "തളിപ്പറമ്പിൽ ബസ് യാത്രയ്ക്കിടെ യുവാവിന്റെ പണവും മറ്റു രേഖകളും അടങ്ങിയ പേഴ്‌സ് കവർന്നു"
english_title: "A young man's wallet containing money and other documents was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329218/a-young-mans-wallet-containing-money-and-other-documents-was-stolen"
published_at: "2025-12-03T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69303bad8eebf_images.jfif"
keywords: []
---

# തളിപ്പറമ്പിൽ ബസ് യാത്രയ്ക്കിടെ യുവാവിന്റെ പണവും മറ്റു രേഖകളും അടങ്ങിയ പേഴ്‌സ് കവർന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബസ് യാത്രയ്ക്കിടെ യുവാവിന്റെ പണവും മറ്റു രേഖകളും അടങ്ങിയ പേഴ്‌സ് കവർന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യുന്ന പാച്ചേനിയിലെ താവത്തുമന വിജേഷിന്റെ പേഴ്‌സ് ആണ് ഇക്കഴിഞ്ഞ 29ണ് കവർന്നത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബസ് യാത്രയ്ക്കിടെ യുവാവിന്റെ പണവും മറ്റു രേഖകളും അടങ്ങിയ പേഴ്‌സ് കവർന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യുന്ന പാച്ചേനിയിലെ താവത്തുമന വിജേഷിന്റെ പേഴ്‌സ് ആണ് ഇക്കഴിഞ്ഞ 29ണ് കവർന്നത്.

വൈകുന്നേരം തളിപ്പറമ്പിൽ നിന്ന് പാചേനിയിലേക്കുള്ള പാർവതി ബസ്സിൽ വെച്ചാണ് സംഭവം. തിരക്കിനിടയിൽ മോഷ്ട്ടാവ് വിജേഷിന്റെ പിന്നിലേക്ക് വന്ന് ബാഗിൽ നിന്ന് പേഴ്‌സ് മോഷ്ടിക്കുന്ന ദൃശ്യം ബസ്സിലെ സി സി ടി വിയിൽ നിന്നും ലഭിച്ചു.

വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് മോഷണം പോയത് മനസ്സിലായത്. ഉടൻ തന്നെ ബസ് ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. വിജേഷിന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329218/a-young-mans-wallet-containing-money-and-other-documents-was-stolen)