---
title: "പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഹരിതോത്സവമായി പ്രഖ്യാപിച്ചു"
english_title: "Parassini Madappura Thiruvappana Mahotsavam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328926/parassini-madappura-thiruvappana-mahotsavam"
published_at: "2025-12-02T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e65de8b489_news-card.jpg"
keywords: []
---

# പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഹരിതോത്സവമായി പ്രഖ്യാപിച്ചു

> **Lead Summary:** **പറശ്ശിനിക്കടവ്:**പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം 2025 മലബാർ ദേവസ്വം ബോർഡ്കമ്മീഷണർ ടി .സി. ബിജു മടപ്പുര പരിസരത്തുവച്ച് നടന്ന ചടങ്ങിൽ ഹരിതോത്സവമായി പ്രഖ്യാപിച്ചു.

## Article Content

**പറശ്ശിനിക്കടവ്:**പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം 2025 മലബാർ ദേവസ്വം ബോർഡ്കമ്മീഷണർ ടി .സി. ബിജു മടപ്പുര പരിസരത്തുവച്ച് നടന്ന ചടങ്ങിൽ ഹരിതോത്സവമായി പ്രഖ്യാപിച്ചു.

പറശ്ശിനി കച്ചവടസംഘം സെക്രട്ടറി എം.വി.പ്രേമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നഗരസഭ എച്ച്എസ് ടി.അജിത് അധ്യക്ഷത വഹിച്ചു.പറശ്ശിനി മടപ്പുര സ്പെഷൽ ഓഫീസർ രാഹുൽ, മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഏരിയാ കമ്മറ്റിയംഗം പി.വി.സതീശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.നഗരസഭ എച്ച്ഐ ജോഷ്വ ജോസഫ് നന്ദി പ്രകടനം നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328926/parassini-madappura-thiruvappana-mahotsavam)